Sunday, August 26, 2012

കരിയിലകള്‍




കരിയിലകള്‍ ഓര്‍മയുടെ ഭാരവും പേറി;

ഭാരമില്ലാതെ ഏറെദൂരം സഞ്ജരിക്കും
മല ചുറ്റി  വരുന്ന തെക്കന്‍ കാറ്റില്‍
ചിറകു മുളച്ച  വേതാളങ്ങളകും

മോണകാട്ടി ചിരിക്കും, 
സരസമായ ചോദ്യങ്ങളെറിഞ്ഞു
കണ്ണ് പൊട്ടിക്കും, ധൂമകേതുക്കലോടോത്
തൂങ്ങിനില്‍ക്കും 
രാതിയിലും ഇവ ഉണര്‍ന്നിരിക്കും 
നിലാവത്ത് 
അമ്പിളി മാമനെ പിടിക്കാന്‍ നോക്കും 
നക്ഷത്രങ്ങളില്‍ കൂടുകൂട്ടും 
മഴക്കാലത്ത് പുതപ്പു മൂടി 
ശിശിര കാലങ്ങളെ  സ്വപ്നം കാണും

മനസിന്റെ മാറാലപിടിച്ച കോണിലും
കാണാം കരിയിലകള്‍ 
അവ ഹൃദയ  ഭിത്തികളെ 
പുറകിലേക്ക് തള്ളും

നിറം വറ്റി  ചിറകു മുളച്ച 
ഞാനും ഒരു കരിയിലയായി.......
ന്ശ്വരതകളില്‍ ഊളിയിട്ടു 
തെക്കന്‍ കാറ്റിനെ പ്രണയിച്ചു 
ഇനി പറക്കാം സ്വതന്ത്രമായി